കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരി 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേയ്ക്ക് വീണു; പെണ്‍കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ദുരന്ത നിവാരണ സേനകള്‍ അശ്രാന്ത പരിശ്രമത്തിൽ
ബീഹാറിൽ വീടിന് സമീപം കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരി 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറിൽ വീണതായി റിപ്പോർട്ടുകൾ. മുന്ഗര് ജില്ലയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇപ്പോഴും കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ അധികൃതർ തുടരുകയാണ്.
സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. സമീപത്തായി മറ്റൊരു കുഴി കുത്തി കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമത്തിലാണ് ഇവർ. അതേസമയം പെണ്‍കുട്ടി സുരക്ഷിതയാണെന്ന് ഡിഐജി ജിതേന്ദ്ര മിശ്ര അറിയിച്ചു. കുട്ടിക്ക് ഓക്സിജന്‍ ലഭ്യമാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികം വൈകാതെ കുട്ടിയെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha