ശശി തരൂരിനു വിദേശ യാത്ര നടത്താന്‍ ഡല്‍ഹി കോടതിയുടെ അനുമതി
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിനു വിദേശ യാത്ര നടത്താന്‍ ഡല്‍ഹി കോടതിയുടെ അനുമതി. രണ്ടു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിദേശത്തേക്കു പോകാനാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി അനുമതി നല്‍കിയത്.
കഴിഞ്ഞ മാസം അഞ്ചിന് കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുതെന്ന നിബന്ധനയില്‍ കോടതി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ തരൂരിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് ഡല്‍ഹി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ഡല്‍ഹി പോലീസ് തരൂരിനു മേല്‍ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha