ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് മനുഷ്യക്കടത്ത്; മുപ്പതിലേറെ പെണ്‍കുട്ടികളെ മോചിപ്പിച്ചു; വന്‍ രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെ ഒരു മണിക്ക് ആരംഭിച്ച രക്ഷാദൗത്യം അവസാനിച്ചത് ആറ് മണിക്ക്
ഡല്‍ഹിയില്‍ നിന്ന് ഗള്‍ഫിലേക്ക് വീണ്ടും വന്‍ മനുഷ്യക്കടത്ത്. ഡല്‍ഹി വനീതാ കമ്മീഷനും സിറ്റി പോലീസും നടത്തിയ സംയുക്ത ശ്രമത്തിനിടെ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ നിന്ന് 39 പെണ്‍കുട്ടികളെയാണ് മോചിപ്പിച്ചത്.
പുലര്‍ച്ചെ ഒരു മണിക്ക് ആരംഭിച്ച രക്ഷാദൗത്യം ആറ് മണിയായപ്പോഴാണ് അവസാനിച്ചത്. ഇവരെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു ലക്ഷ്യമെന്നും സംഭവത്തിനു പിന്നില്‍ വലിയൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും രക്ഷാദൗത്യത്തിന് നേതൃത്വം നല്കിയ ഡല്‍ഹി വനിതാകമ്മീഷന് പ്രതിനിധി സ്വാധി മലിവാള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha