തെലങ്കാനയിലെ കര്‍ണൂലിന് സമീപം പെബിയറിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ക്ക് ദാരുണാന്ത്യം

തെലങ്കാനയിലെ കര്‍ണൂലിന് സമീപം പെബിയറിലുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് മലപ്പുറം കൊടിഞ്ഞി സ്വദേശികള്‍ മരിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ കെ.പി.കെ തങ്ങളുടെ മകന്‍ മനാഫും (34), സെന്‍ട്രല്‍ ബസാറില്‍ കുന്നത്തെരി അബുലൈസിന്റെ നാലു വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്.
ഇരു കുടുംബങ്ങളും ഹൈദരാബാദിലേക്ക് വിനോദയാത്ര പോകുമ്പോഴാണ് അപകടമുണ്ടായത്. ശനിയാഴ്ചയായിരുന്നു ഇവര്‍ ഹൈദരാബാദിലേക്ക് പോയത്.
https://www.facebook.com/Malayalivartha

























