Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാൻ 15കാരൻ പൊടിച്ചത് 45 ലക്ഷം; പാവപ്പെട്ട വീട്ടിലെ ഉറ്റസുഹൃത്തിന് 15ലക്ഷം രൂപ, ഹോം വർക്ക് ചെയ്ത് കൊടുത്ത സുഹൃത്തിന് മൂന്ന് ലക്ഷം രൂപയും!! മകന്‍ സുഹൃത്തുക്കള്‍ക്ക് വാങ്ങി നല്‍കിയ സമ്മാനങ്ങള്‍ കണ്ട് ശരിക്കും ഞെട്ടിപ്പോയത് അച്ഛൻ

12 AUGUST 2018 02:25 PM IST
മലയാളി വാര്‍ത്ത

സുഹൃത്തുക്കളോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ 15കാരന്‍ മറ്റൊന്നും ചിന്തിക്കാതെ എടുത്ത് ചിലവാക്കിയത് 45ലക്ഷം രൂപ. അച്ഛന്‍ വസ്തു വിറ്റ വകയില്‍ സൂക്ഷിവച്ച തുകയില്‍ നിന്ന് 45 ലക്ഷം രൂപയാണ് സൗഹൃദദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തും സമ്മാനങ്ങള്‍ വാങ്ങിയും 15കാരന്‍ ചിലവഴിച്ചത്. ഇതില്‍ 15 ലക്ഷം രൂപ ഒരു സാധാരണ ദിവസവേതനത്തൊഴിലാളിയുടെ മകനായ സഹപാഠിക്കും മൂന്നു ലക്ഷം രൂപ ഹോംവര്‍ക്ക് ചെയ്തു കൊടുത്ത സുഹൃത്തിനുമാണ് നല്‍കിയത്.

ഉത്തര്‍പ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. ജബല്‍പുരിലെ കെട്ടിടനിര്‍മാതാവ് വസ്തു വിറ്റ 60 ലക്ഷം രൂപ വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കാണാതായതോടെ പിതാവ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ മോഷണം നടന്നതിന്റെ ഒരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മകന്‍ പണം സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തതായി കണ്ടെത്തുകയായിരുന്നു.

മൊത്തം 45ലക്ഷം രൂപയാണ് കുട്ടി മോഷ്ടിച്ചത്. ആ പണം ഉപയോഗിച്ച് സ്‌കൂളിലും കോച്ചിങ് സെന്ററിലുമുള്ള 35 സഹപാഠികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകളും വെള്ളി ബ്രേയ്‌സ്‌ലെറ്റുകളും ഈ പത്താംക്ലാസ്സുകാരന്‍ വാങ്ങിക്കൊടുത്തത്. എടുത്ത 45 ലക്ഷത്തില്‍ പതിനഞ്ചു ലക്ഷം രൂപയും സമ്മാനങ്ങള്‍ വാങ്ങാനാണ് കുട്ടി ചെലവഴിച്ചത്. കുട്ടി നല്‍കിയ പണം ഉപയോഗിച്ച് ഒരു സുഹൃത്ത് പുതിയ കാര്‍ വരെ വാങ്ങുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

കുട്ടി പണവും സമ്മാനങ്ങളും വാങ്ങി നല്‍കിയ സഹപാഠികളുടെ പട്ടിക പിതാവിന് കൈമാറിയിട്ടുണ്ട്. അഞ്ചോളം രക്ഷിതാക്കള്‍ പണവും സമ്മാനവും തിരികെ നല്‍കി. മറ്റുള്ളവരുടെ കൈയ്യില്‍ നിന്നും സമ്മാനങ്ങള്‍ തിരികെ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്. 15 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ ഇതിനോടകം തിരികെ ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ പണം തിരികെയെത്തിക്കാനുള്ള സമന്‍സ് പോലീസ് അയച്ചിട്ടുണ്ട്.

അതേസമയം 15 ലക്ഷം രൂപ കിട്ടിയ അയല്‍വാസിയായ ആണ്‍കുട്ടിയെ കാണാതായി. കുട്ടിക്ക് പണം ലഭിച്ചതായി അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കളും പറയുന്നു. ജബല്‍പ്പൂരില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയുടെ മകനെയാണ് കാണാതായത്. ഇവരുടെ വീടിനടുത്താണ് പണം നല്‍കിയ കുട്ടിയുടെ വീട്. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (4 minutes ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (15 minutes ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (39 minutes ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (44 minutes ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (1 hour ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (1 hour ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (1 hour ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (1 hour ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (2 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (2 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (2 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (2 hours ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (2 hours ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (2 hours ago)

Malayali Vartha Recommends