ഹിന്ദു ധർമത്തിൽ പശുക്കളെ പരിപാലിക്കുന്നതിനാണ് പ്രാധാന്യമുള്ളത് ; പശുക്കളെ കൊല്ലുന്നതിനെതിരെ പ്രതിഷേധമായി ബിജെപി എംഎല്‍എ രാജിവെച്ചു

പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി ഏത് ഏറ്റവും പോകാൻ ബിജെപി പ്രവർത്തകർ തയ്യാറാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്. പശുക്കളെ സംരക്ഷിക്കുന്നതിന് എംഎൽഎ സ്ഥാനം തടസമായതുകൊണ്ട് രാജി വച്ചിരിക്കുകയാണ് ഇദ്ദേഹം. ഹൈദരാബാദിലെ ഗോഷമഹല്‍ എം.എല്‍.എയാണ് രാജ സിങ്
ഹിന്ദു ധർമത്തിൽ പശുക്കളെ പരിപാലിക്കുന്നതിനാണ് പ്രാധാന്യമുള്ളത്. ഗോ സംരക്ഷണത്തിനു വേണ്ടി കൊല്ലാനോ മരിക്കാനോ മടിയില്ല. പശുക്കളെ അറക്കുന്നത് തടയുകയാണ് പ്രഥമലക്ഷ്യമെന്നും അതിന് താൻ പാർട്ടിയെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കിെല്ലന്നും രാജ പറഞ്ഞു.
ബക്രീദിന് 3000 ത്തോളം കന്നുകാലികളെയാണ് മാംസത്തിനായി കശാപ്പു ചെയ്യാൻ പോകുന്നതെന്നും ഇത്തരം കാര്യങ്ങൾ തടയാൻ പാർട്ടി ശ്രമിക്കുന്നില്ലെന്നും രാജ സിങ് രാജിക്കത്തിൽ ആരോപിക്കുന്നു. അദ്ദേഹം രാജികത്ത് തെലങ്കാന ബി.ജെ.പി പ്രസിഡൻറ് കെ. ലക്ഷ്മണിന് കൈമാറി. ഗോ സംരക്ഷണ വിഷയം നിയമസഭയിൽ നിരവധി തവണ ഉന്നയിച്ചിരുന്നു. എന്നാൽ പാർട്ടിയിൽ നിന്നും ഒരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ല. അതിനാൽ രാഷ്ട്രീയ പദവികളിൽ നിന്നും മാറി താനും സംഘവും ഗോ രക്ഷക്കായി പ്രവർത്തിക്കുമെന്നും രാജ വ്യക്തമാക്കി. വിവാദ പ്രസ്താവനകളുമായി മുൻപും രംഗത്ത് വന്ന വ്യക്തിയാണ് രാജ.
https://www.facebook.com/Malayalivartha


























