നോട്ട് നിരോധനം പൂർണപരാജയം ; കള്ളപണം പിടിക്കാനെന്ന പേരില്‍ അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി ; ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്

കള്ളപണം പിടിക്കാനെന്ന പേരില്‍ അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ്വ് ബാങ്ക്. ഇതോടുകൂടി കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം സമ്പൂര്‍ണ്ണ പരാജയമെന്ന കാര്യമാണ് വ്യക്തമാകുന്നത്.
നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒന്നര വര്‍ഷത്തിന് ശേഷം റിസര്‍വ്വ് ബാങ്ക് അസാധു നോട്ടുകളെല്ലാം എണ്ണി തീര്‍ത്തുവെന്ന് സമ്മതിച്ചു. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനുമുമ്പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തി. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അതിവേഗ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആര്‍ബിഐ തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് സ്ഥിരീകരിച്ചത്. ഹൈ സ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്റ് പ്രൊസസിങ് സിസ്റ്റ(സിവിപിഎസ്)മാണ് നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്താന്‍ പ്രയോജനപ്പെടുത്തിയത്.
തിരികെ എത്താനുള്ള പതിനായിരം കോടിയില്‍ തൊണ്ണൂറായിരം കോടി രൂപയോളം നേപ്പാളിലേയും ഭൂട്ടാനിലേയും വിവിധ ബാങ്കുകളില്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























