ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍, ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരാണ് സൈന്യത്തിനു നേരെ നിറയൊഴിച്ചത്, ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മുകാഷ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റമുട്ടല്‍. ബന്ദിപ്പോറ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരാണ് സൈന്യത്തിനു നേരെ നിറയൊഴിച്ചത്. കെട്ടിടം സൈനികര്‍ വളഞ്ഞെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച കാഷ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ നാലു പോലീസുകാര്‍ വീരമൃത്യു വരിച്ചിരുന്നു.
തെക്കന്‍ കാഷ്മീരിലെ ഷോപിയാന്‍ ജില്ലയിലെ അര്‍ഹാമയിലായിരുന്നു സംഭവം. വാഹനത്തിന്റെ കേടുപാടു നന്നാക്കുകയായിരുന്ന പോലീസ് സംഘത്തിനു നേര്‍ക്ക് ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. രണ്ടു പോലീസുകാര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമായിരുന്നു മരിച്ചത്. അനന്ത്‌നാഗ് ജില്ലയില്‍ ബുധനാഴ്ച രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
https://www.facebook.com/Malayalivartha

























