അഴിമതി കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന് ജാമ്യം

അഴിമതി കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന് ജാമ്യം. ലാലുവിന്റെ ഭാര്യ റാബ്‌റി ദേവിക്കും കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. 2004-2009 കാലയളവില്‍ ഐ.ആര്‍.സി.ടി.സിയുടെ റാഞ്ചി, പുരി എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ നടത്തുന്നതിന് സ്വകാര്യ കമ്പനിക്ക് ക്രമവിരുദ്ധമായി കരാര്‍ നല്‍കിയെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്. അഴിമതി കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ലാലു ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. തേജസ്വിയാണ് ലാലു ജയിലില്‍ പോയതിനെ തുടര്‍ന്ന് പാര്‍ട്ടിയെ നയിക്കുന്നത്.
കേസില്‍ തേജസ്വിക്ക് ജാമ്യം ലഭിച്ചിരുന്നില്ലെങ്കില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ അത് പ്രതികൂലമായി ബാധിക്കുമായിരുന്നു. പരോള്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ലാലു കഴിഞ്ഞ ദിവസമാണ് വീണ്ടും ജയിലിലേക്ക് പോയത്. 1990ലെ കാലിത്തീറ്റ കുംഭകോണക്കേസില്‍ പ്രതിയായായ അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ ജയിലിലാകുന്നത്. മെയിലാണ് അദ്ദേഹം പരോളിലിറങ്ങിയത്. 70 കാരനായ ലാലു പിന്നീട് ചികിത്‌സാര്‍ഥം ആശുപത്രിയിലായിരുന്നു.
മൂന്നു മാസത്തേക്ക് കൂടി പരോള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളി. ആഗസ്ത് 30 ന് ജയിലിലേക്ക് തിരികെ പോകണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























