ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ അസ്വസ്ഥതകളെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്തം സംഘടിപ്പിക്കാനും മരുന്നുകള്‍ വാങ്ങാനും പണമില്ലാതെ വന്നു... ഭാര്യയെ രക്ഷിക്കാൻ നാലുവയസ്സുള്ള മകളെ വില്‍പ്പനയ്ക്ക് വച്ച് പിതാവ്

ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്റെ ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെയാണ് അരവിന്ദ് ബന്‍ജാര എന്നയാള്‍ മകളെ വില്‍ക്കാന്‍ ശ്രമിച്ചത്.
ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. നാല് വയസ്സുകാരിയെ കൂടാതെ ഇവര്‍ക്ക് ഒരുവയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട്. അടിയന്തരമായി രക്തം എത്തിച്ചില്ലെങ്കില്‍ തന്റെ ഭാര്യ മരിച്ചുപോകുമെന്ന് ആശുപത്രി ജീവനക്കാര്‍ തന്നോട് പറഞ്ഞെന്നും വഴിയില്ലാതെ വന്നപ്പോഴാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
രക്തം സംഘടിപ്പിക്കാനും മരുന്നുകള്‍ വാങ്ങാനും പണമില്ലാതെ വന്നതോടെയാണ് ഇയാള്‍ 25,000രൂപയ്ക്ക് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞെത്തിയ ഉത്തര്‍പ്രദേശ് പൊലീസ് ഇയാളെ തടഞ്ഞു. ബന്‍ജാരയുടെ ഭാര്യയുടെ ചികിത്സാ ചെലവുകള്‍ തങ്ങള്‍ ഏറ്റെടുക്കുന്നതായും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























