കോടതി വിധിയിലൂടെ കേരളത്തിന് സഹായമായി വീണ്ടും 1.5 കോടി രൂപ

കോപ്പി റൈറ്റ് നിയമ ലംഘനം, മഹാരാഷ്ട്ര ഗള്‍ഫാ ലബോറട്ടറീസിന് മഹാരാഷ്ട്ര ഹൈക്കോടതി വിധിച്ച 1.5 കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിന് നല്‍കും. പരാതിക്കാരായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ അനുമതിയോടെയാണ് തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
നേരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ സുപ്രീംകോടതി ചുമത്തിയ 1 കോടിരൂപയും കേരളത്തിന് കൈമാറും. രാജ്യത്തെ വിവിധ ഹൈക്കോടതികളും ഇത്തരത്തില്‍ പിഴകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഉത്തരവിട്ടിരുന്നു.

https://www.facebook.com/Malayalivartha

























