യുവതി കൂറുമാറിയെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമത്തില്‍ മൂന്നു വയസുകാരന് വെടിയേറ്റു

പശ്ചിമബംഗാള്‍ പഞ്ചായത്ത് ബോര്‍ഡ് തിരഞ്ഞെടുപ്പിന് ശേഷം യുവതി കൂറുമാറിയെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമത്തില്‍ മൂന്നു വയസുകാരന് വെടിയേറ്റു.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പുടുല്‍ മണ്ഡലിന്റെ മകനാണ് വെടിയേറ്റത്.
തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പുടുല്‍ മണ്ഡല്‍ കൂറുമാറുകയും പഞ്ചായത്ത് ബോര്‍ഡിലേക്കുള്ള വോട്ടെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തെന്നുമാണ് ബിജെപിയുടെ വാദം. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇവരുടെ മകനു വെടിയേറ്റത്.വ്യാഴാഴ്ച മണ്ഡലിന്റെ വീട്ടിലെത്തിയ സംഘം ഇവരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് നിറയൊഴിക്കുകയുമായിരുന്നു. മുറിക്കുള്ളിലുണ്ടായിരുന്ന കുട്ടിയുടെ ശിരസിനാണ് വെടിയേറ്റത്.
മണ്ഡലിന്റെ വീട്ടിലെത്തി സംഘര്‍ഷം സൃഷ്ടിച്ചതും നിറയൊഴിച്ചതും ബിജെപി അനുഭാവികളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദുലാല്‍ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും തൃണമൂലിനുള്ളില്‍ത്തന്നെയുള്ള പ്രശ്‌നങ്ങളാണ് അക്രമത്തിനു കാരണമെന്നും ബിജെപി പ്രതികരിച്ചു. പണം വാഗ്ദാനം ചെയ്താണ് തൃണമൂല്‍ പുടുല്‍ മണ്ഡലിനെ പക്ഷംചേര്‍ത്തതെന്നും എന്നാല്‍ പണം കൊടുക്കാതിരുന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും അവര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ആകെയുള്ള 18 സീറ്റുകളില്‍ പത്ത് സീറ്റുകള്‍ ബിജെപിയും ആറ് സീറ്റുകള്‍ തൃണമൂലും നേടി. ഒരു കോണ്‍ഗ്രസ് അംഗവും സ്വതന്ത്രനും തൃണമൂലിന് ഒപ്പം ചേര്‍ന്നിരുന്നു. ബിജെപി അംഗമായ പുടുല്‍ തൃണമൂലിനൊപ്പം ചേരുന്നതോടെ ഇരുപക്ഷത്തും ഒമ്ബത് വീതം അംഗങ്ങളായി.
https://www.facebook.com/Malayalivartha

























