ഇനി കോടതി നോക്കില്ല: ഗുജറാത്ത് കലാപ കേസുകളിലുള്ള മേല്‍നോട്ടം സുപ്രീം കോടതി അവസാനിപ്പിച്ചു ; ഇനി അക്കാര്യങ്ങളെല്ലാം പ്രത്യേക അന്വേഷണ സംഘം തന്നെ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് കോടതി

കോടതിക്ക് സമയം തികയുന്നില്ല. അനാവശ്യ കേസുകളുമായി എത്തുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് കോടതി ചോദിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നടന്ന കൂട്ടക്കൊലപാതക കേസുകളില്‍ വാദം കേള്‍ക്കുന്നത് ഗുജറാത്തിന് പുറത്തേക്ക് മാറ്റമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ അപാകതകളുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട വാദങ്ങളും മേല്‍നോട്ടവും പ്രത്യേക അന്വേഷണ സംഘം തന്നെ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് കോടതി അറിയിച്ചു. കേസില്‍ സമയാസമയം വെച്ചുള്ള ഉത്തരവുകള്‍ പരിശോധിച്ച് കേസില്‍ പുതിയ ഉത്തരവുകള്‍ ആവശ്യമില്ലെന്ന് കണ്ടാണ് സുപ്രീം കോടതി ഇതിലുള്ള മേല്‍നോട്ടം അവസാനിപ്പിച്ചത്. സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യമാണെങ്കില്‍ വാദക്കാര്‍ക്ക് ഐഎ ഹര്‍ജി സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
ബെസ്റ്റ് ബേക്കറി കൂട്ടക്കൊലപാതക കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരേയാണ് മനുഷ്യാവകാശ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണത്തില്‍ കൈക്കടത്തലുകള്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ബെസ്റ്റ് ബേക്കറി കേസ് പിന്നീട് മുംബൈയിലേക്ക് മാറ്റുകയും പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയുകയും ചെയ്തിരുന്നു.
ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട 2002ലെ ഗുജറാത്ത് കലാപത്തില്‍ നടന്ന കുപ്രസിദ്ധ കൂട്ടക്കൊല കേസുകളില്‍ നടപടി സ്വീകരിക്കുന്നതിന് 2008ല്‍ സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഒന്‍പത് കൂട്ടക്കൊലപാതക കേസുകളില്‍ നരോദ ഗാം കേസില്‍ മാത്രമാണ് ഇനി വാദം പൂര്‍ത്തിയാകാനുള്ളത്. ഈ കേസ് അനുയോജ്യമായി കൈകാര്യം ചെയ്ത് പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്.
"
https://www.facebook.com/Malayalivartha

























