പ്രമുഖ ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു, മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഡല്‍ഹി കൃഷ്ണനനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം

പ്രമുഖ ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു. 51 വയസായിരുന്നു. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഡല്‍ഹി കൃഷ്ണനനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുരേഷ് പ്രഭു എന്നിവര്‍ തരുണ്‍ സാഗറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 1967 ജൂണ്‍ 26ന് മദ്ധ്യപ്രദേശിലെ ദാമോഹില്‍ ജനിച്ച തരുണ്‍ സാഗറിന്റെ യഥാര്‍ത്ഥ പേര് പവന്‍കുമാര്‍ ജെയിന്‍ എന്നാണ്.
1980ല്‍ ആചാര്യ പശുപദന്ത് സാഗറില്‍ നിന്ന് മുനി ദീക്ഷ സ്വീകരിച്ചു. പാദം നിലത്തു തൊടുന്നത് പോലും അന്യജീവികള്‍ക്ക് ഹാനികരമാകരുതെന്ന ചിന്താഗതിയാണ് തരുണ്‍ സാഗറിനുള്ളത്. 2013ല്‍ ജയ്പൂരില്‍ ആര്‍.എസ്.എസിന്റെ സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരുണ്‍ വാനോളം പുകഴത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























