കാലാവധി പൂര്‍ത്തിയാകും മുമ്പ് തെലുങ്കാന നിയമസഭ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു പിരിച്ചുവിടുമെന്ന് സൂചന

കാലാവധി പൂര്‍ത്തിയാകും മുമ്പ് തെലുങ്കാന നിയമസഭ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു പിരിച്ചുവിടുമെന്ന് സൂചന. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം അറിയിക്കും. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം സംസ്ഥാനങ്ങള്‍ക്കൊപ്പം തെലുങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കാനാനാണ് ചന്ദ്രശേഖര്‍ റാവുവിന്റെ നീക്കം, മന്ത്രിസഭാ യോഗത്തിന് ശേഷം ഉച്ചതിരിഞ്ഞുള്ള പൊതുയോഗത്തില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. രംഗറെഡ്ഡി ജില്ലയില്‍ 2000 ഏക്കര്‍ സ്ഥലത്താണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
പാര്‍ട്ടി നേതാവില്‍ നിന്ന് സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് ചന്ദ്രശേഖര റാവുവിന്റെ മകനും ഐ.ടി മന്ത്രിയുമായ കെ.ടി രാമറാവു ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. അടുത്ത വര്‍ഷം മേയ് വരെയാണ് ടി.ആര്‍.എസ് (തെലുങ്കാന രാഷ്ട്ര സമിതി) സര്‍ക്കാരിന്റെ കാലാവധി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനൊപ്പമാണ് തെലുങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും തെലുങ്കാനയില്‍ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു.
നിയമസഭ പിരിച്ചുവിട്ടേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ കഴിഞ്ഞ ആഴ്ച ചന്ദ്രശേഖര റാവു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























