2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ മത്സരിച്ചേക്കും; കനയ്യയ്ക്ക് സീറ്റ് നല്‍കാന്‍ സിപിഐയില്‍ ഏകപക്ഷീയമായി ധാരണയായതായി സൂചന

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനവുമായി മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍.ബിഹാറിലെ ബേഗുസരായില്‍നിന്നാവും കനയ്യകുമാര്‍ മത്സരിക്കുക എന്നാണ് സൂചന. അതുകൂടാതെ, കനയ്യയ്ക്ക് സീറ്റ് നല്‍കാന്‍ സിപിഐയില്‍ ഏകപക്ഷീയമായി ധാരണയായതായും സൂചനയുണ്ട്. ബേഗുസാരായി ജില്ലയിലെ ബീഹത് സ്വദേശിയാണു കനയ്യ.
കനയ്യകുമാറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച സൂചന സിപിഐ ബീഹാര്‍ ജനറല്‍ സെക്രട്ടറി സത്യനാരായണ്‍ സിംഗാണ് മാധ്യമങ്ങളെ അറിയിച്ചത്. ഡല്‍ഹിയിലെയും ബിഹാറിലെയും ഇടത് നേതാക്കള്‍ക്ക് കനയ്യകുമാര്‍ മത്സരിക്കുന്നതിനോടു താത്പര്യമാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
അതുകൂടാതെ, കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും കനയ്യ കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
നിലവില്‍ ബിജെപിയുടെ സിറ്റി൦ഗ് സീറ്റാണ് ബേഗുസരായ്. ആര്‍.ജെ.ഡിയുടെ തന്‍വീര്‍ സിംഗിനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി ഭോല സിംഗാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ വിജയിച്ചത്. 58,000 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു ഭോല സിംഗ് നേടിയത്.
https://www.facebook.com/Malayalivartha

























