പ്ലാസ്റ്റിക് ബാഗിനുള്ളിൽ 14 നവജാത ശിശുക്കളുടെ മൃതദേഹം... ബാഗില്‍ കെമിക്കല്‍സ് ഇട്ടിട്ടുള്ളതിനാൽ മണം പുറത്തേക്ക് വരാതിരുന്നു; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംഭവിച്ചത് മറ്റൊന്ന്

തെക്കന്‍ കൊല്‍ക്കത്തയിലെ വിജനമായ സ്ഥലത്തു നിന്ന് ശുചീകരണ പരിപാടിക്കിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം പുറംലോകം അറിഞ്ഞതും. മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗിനുള്ളിലായാണ് കണ്ടെത്തിയത്. മൃതദേഹങ്ങളടങ്ങിയ പ്ലാസ്റ്റിക് ബാഗില്‍ കെമിക്കല്‍സ് ഇട്ടിട്ടുള്ളതിനാലാണ് മണം പുറത്തേക്ക് വരാതിരുന്നതും ആരും അറിയാതെ പോയതും.
ഹരിദേവ്പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ രാജാ റാംമോഹന്‍ റോയി സരണിയില്‍ കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്ന പ്രദേശത്ത് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കൊല്‍ക്കത്ത നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വാര്‍ത്ത മണിക്കൂറുകള്‍ക്കു ശേഷമാണ് ഏവരിലും ചിരിപടര്‍ത്തിയത്.
കണ്ടെത്തിയത് മൃതദേഹങ്ങളല്ല അവ മെഡിക്കല്‍ മാലിന്യം മാത്രമാണെന്ന് നഗരത്തിന്റെ മേയര്‍ ഔദ്യോഗികമായി അറിയിച്ചു. ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക് ബാഗുകള്‍ തുറന്നപ്പോള്‍ അതില്‍ മനുഷ്യകോശം ഉണ്ടായിരുന്നില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ നിലഞ്ജന്‍ ബിസ്‌വാസ് അറിയിച്ചു.
https://www.facebook.com/Malayalivartha























