ഉത്തര്‍പ്രദേശിലുണ്ടായ കനത്ത മഴയില്‍ 16 മരണം, 461 വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നു, വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

കേരളത്തിലെ പ്രളയത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ട് ദിവസത്തിനിടെ 16 പേര്‍ മരിച്ചു. യു.പിയിലെ 16 ജില്ലകളില്‍ പ്രളയം കനത്ത നാശം വിതച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഷാജഹാന്‍പൂരിലാണ്, ആറ് പേര്‍. സീതാപൂര്‍ ജില്ലയില്‍ മൂന്നും അമേഠിയിലും ഔരിയയിലും നാല് വീതം പേരും മരിച്ചു. 461 വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നു. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്താകെ ഇതുവരെ 200 പേര്‍ മരിച്ചിട്ടുണ്ട്. വടക്കന്‍ ഉത്തര്‍പ്രദേശില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഝാന്‍സി ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ എട്ട് മത്സ്യത്തൊഴിലാളികള്‍ ഇറെക് അണക്കെട്ടിന് സമീപത്ത് കുടങ്ങിക്കിടക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ബെത്‌വ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ഇവര്‍ക്ക് വിനയായത്.
https://www.facebook.com/Malayalivartha


























