ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ഒരു നഗരത്തെ ചാണക വിമുക്തമാക്കാൻ തീരുമാനിച്ച് ഭരണകൂടം ; ജംഷദ്പൂര്‍ രാജ്യത്തെ ആദ്യ ചാണക വിമുക്ത നഗരം

പശുവിനെയും ചാണകത്തിന്റെയും മാഹാത്മ്യത്തെപ്പറ്റി വാ തോരാതെ പറയുന്നവരാണ് ബിജെപി പ്രവർത്തകർ. അതേ ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ഒരു നഗരത്തെ ചാണക വിമുക്തമാക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഭരണകൂടം. ജംഷദ്പൂറിനെ ആണ് ഇത്തരത്തിൽ രാജ്യത്തെ ആദ്യ ചാണക വിമുക്ത നഗര'മാക്കി മാറ്റാൻ പദ്ധതിയിടുന്നത്.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയ ശേഷം പശുവും ചാണകവും നിരന്തരം ചർച്ചാ വിഷയമായിരുന്നു. രാജ്യത്തെ ആദ്യ ‘ചാണക വിമുക്ത നഗര'മാക്കുന്നതിനായി ജംഷദ്പൂര്‍ നോട്ടിഫൈഡ് ഏരിയ കമ്മറ്റി ടെന്‍ഡര്‍ ക്ഷണിക്കുകയും, രണ്ടു സ്ഥാപനങ്ങള്‍ കരാറെടുക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. കരാറെടുത്തിട്ടുള്ള രണ്ടു കമ്പനികളും ദിവസേന നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചാണകം ശേഖരിക്കുകയും അത് ശരിയായ രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യും. ജംഷദ്പൂരില്‍ മാത്രം 350 പശുത്തൊഴുത്തുകളാണുള്ളത്. എന്നാല്‍, മാലിന്യങ്ങള്‍ വേണ്ടരീതിയില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്ത എല്ലാ തൊഴുത്തുകളും യഥാര്‍ത്ഥത്തില്‍ അനധികൃതമായാണ് കണക്കാക്കുക.
ഇത്തരത്തിലുള്ള ഒരു പദ്ധതി രാജ്യത്തു തന്നെ ആദ്യമാണെന്നാണ് കമ്മറ്റിയുടെ പ്രത്യേക ഓഫീസര്‍ സഞ്ജയ് കുമാര്‍ പാണ്ഡേയുടെ അവകാശവാദം.‘തൊഴുത്തുകള്‍ക്കും കന്നുകാലികളുടെ ഉടമസ്ഥര്‍ക്കുമെതിരെ ധാരാളം പരാതികളാണ് പ്രദേശവാസികളില്‍ നിന്നും ലഭിക്കുന്നത്. നഗരത്തില്‍ അങ്ങുമിങ്ങും വഴിയോരത്ത് കിടക്കുന്ന ചാണകം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പാണ്ഡേ പറയുന്നു.
https://www.facebook.com/Malayalivartha

























