ഇന്ത്യയുമായി സൗഹാര്‍ദത്തിലാവാന്‍ കരുക്കള്‍ നീക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ; ഇസ്ലാമാബാദ് ക്ലബ്ബില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കിയേക്കും

ഇസ്ലാമാബാദ് ക്ലബ്ബില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കിയേക്കും. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അ്‌പേക്ഷകള്‍ പരിഗണിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം എന്‍ഒസി നല്‍കിയേക്കുമെന്ന് റിപ്പോർട്ട്.ഒരു ക്ലബ് അംഗത്വമെന്നതിനെക്കാള്‍ വളരെയേറെ സുപ്രധാനമായ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇന്ത്യന്‍ നയതന്ത്ര ഉ്‌ദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കിയാല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുള്ള പുതിയ വേദി തുറക്കല്‍കൂടിയാകും.
എല്ലാ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരും സമ്മേളിക്കുന്ന സ്ഥലമെന്ന നിലയില്‍ ഇസ്ലാമാബാദ് ക്ലബ്ബിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ന്യൂഡല്‍ഹിയിലെ ഡല്‍ഹി ഗോള്‍ഫ് ക്ലബ്ബിലും ഡല്‍ഹി ജിംഖാനയിലും പാക്കിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കുന്നില്ലെന്ന് കാണിച്ചായിരുന്നു പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അംഗത്വം തടഞ്ഞുവെച്ചിരുന്നത്. എന്നാൽ ഇമ്രാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇക്കാര്യത്തില്‍ ആശാവഹമായ ചില പുരോഗതികള്‍ സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















