കർണാടക തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മേല്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറുന്നു. തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മേല്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ. മൊത്തം 2,662 സീറ്റുകളില്‍ മൈസൂര്‍, ശിവമോഗ, തുമാകുരു എന്നിവ ഉള്‍പ്പെടുന്ന കോര്‍പ്പറേഷനുകളില്‍ 982 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 929 സീറ്റുകളാണ് ബിജെപിയ്ക്ക് നേടാനായത്.
കോണ്‍ഗ്രസിനും ബിജെപിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്ത് ജെഡിഎസ് ആണ്. ജെഡിഎസിന് 375 സീറ്റുകളും ബിഎസ്പിയ്ക്ക് 13 സീറ്റുകളും സ്വതന്ത്രന്മാര്ക്ക് 329 സീറ്റുകളും കിട്ടിയപ്പോള്‍ മറ്റുള്ളവര്‍ക്ക് 34 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ മൂന്ന് കോര്‍പ്പറേഷനുകളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ബിജെപിയ്ക്ക് കഴിഞ്ഞെങ്കിലും ശിവമോഗയില്‍ മാത്രമാണ് ഭരിക്കാന്‍ കഴിയുന്നത്. മൈസൂരിലും തുമാകൂരുവിലും കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം ഭരിക്കും. 29 ല്‍ 10 എണ്ണം നേടിക്കൊണ്ട് ബിജെപി മുനിസിപ്പല്‍ കൗണ്‍സിലുകളിലും മേല്‍ക്കൈ നേടി.
ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള തദ്ദേശ സ്ഥാപനങ്ങളിലും കോൺഗ്രസും ജെ.ഡി-എസും കൈകോർത്ത് ഭരിക്കാനാണ് തീരുമാനം. ഇതോടെ ബി.ജെ.പിക്ക് പലയിടത്തും ഭരണം നഷ്ടമാവും. മൊത്തം സീറ്റുകളുടെ എണ്ണത്തിൽ കോർപറേഷനുകളിലും സിറ്റി മുനിസിപ്പാലിറ്റിയിലും ബി.ജെ.പിയും ടൗൺ മുനിസിപ്പാലിറ്റിയിലും ടൗൺ പഞ്ചായത്തുകളിലും കോൺഗ്രസുമാണ് മുന്നിൽ.
മൈസൂരുവിൽ 65 സീറ്റിൽ ബി.ജെ.പി-22ഉം കോൺഗ്രസ് 19ഉം ജെ.ഡി-എസ് 18ഉം സ്വതന്ത്രർ ആറും നേടിയപ്പോൾ തുമകുരുവിലെ 35 സീറ്റിൽ ബി.ജെ.പി 12ഉം കോൺഗ്രസ് 10ഉം ജനതാദൾ എസ് 10ഉം സ്വതന്ത്രർ മൂന്നും സീറ്റിൽ വിജയിച്ചു. കോർപറേഷനുകളിലെ 135 സീറ്റിൽ ബി.ജെ.പി 54 എണ്ണവും കോൺഗ്രസ് 36ഉം ജെ.ഡി-എസ് 30 ഉം സീറ്റ് നേടി. സ്വതന്ത്ര സ്ഥാനാർഥികൾ 14 സീറ്റിലും ബി.എസ്.പി ഒരു സീറ്റിലും വിജയിച്ചു. നഗരസഭകളിലെ 926 സീറ്റിൽ ബി.ജെ.പി 370 എണ്ണം കൈക്കലാക്കി. കോൺഗ്രസ്- 294, ജെ.ഡി-എസ് -106, സ്വതന്ത്രർ- 123, എസ്.ഡി.പി.െഎ- 13, ബി.എസ്.പി- 10, കെ.പി.ജെ.പി-10 എന്നിങ്ങനെയാണ് മറ്റു കക്ഷി നില. ടൗൺ പഞ്ചായത്തിലെ 355 സീറ്റിൽ 138 എണ്ണം കോൺഗ്രസിനൊപ്പമാണ്. ബി.ജെ.പി 130ഉം ജെ.ഡി-എസ് 57ഉം സ്വതന്ത്രർ 29ഉം ന്യൂ ഇന്ത്യൻ കോൺഗ്രസ് ഒന്നും സീറ്റ് നേടി. മുനിസിപ്പാലിറ്റി കൗൺസിലിലെ 1246 സീറ്റുകളിൽ 514 ആണ് കോൺഗ്രസിെൻറ നേട്ടം. ബി.ജെ.പി- 375, ജെ.ഡി-എസ്- 210, സ്വതന്ത്രർ -135, എസ്.ഡി.പി.െഎ-നാല്, എസ്.പി- നാല്, ബി.എസ്.പി- രണ്ട്, കെ.ആർ.ആർ.എസ്- ഒന്ന്, വെൽഫെയർ പാർട്ടി- ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നേട്ടം. കുടകിലെ സോമവാർപേട്ട, വീരാജ്പേട്ട, കുശാൽ നഗർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിെവച്ചിരുന്നു.
https://www.facebook.com/Malayalivartha






















