കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ ചോറ്റുപാത്രവും രത്നം പതിച്ച കപ്പും മറ്റു വസ്തുക്കളും മോഷണം പോയി; പഴയ ഹൈദരാബാദ് നൈസാമിന്‍റെ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പുരാനി ഹവേലിയിലെ മ്യൂസിയത്തിൽ വൻ കവര്‍ച്ച

ഹൈദരാബാദിന്‍റെ അവസാന നൈസാം മിര്‍ ഒസാമ അലി ഖാന്‍റെ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പുരാനി ഹവേലിയിലെ മ്യൂസിയത്തിലാണ് കവര്‍ച്ച നടന്നത്. ഏകദേശം അന്പതുകോടിയോളം രൂപ വിലവരുന്ന അമൂല്യ വസ്തുക്കളാണ് മോഷണം പോയതെന്ന് അധികൃതര്‍ അറിയിച്ചു.
പഴയ ഹൈദരാബാദ് ഭരണാധികാരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ ചോറ്റുപാത്രവും രത്നം പതിച്ച കപ്പും മറ്റു വസ്തുക്കളും മോഷണം പോയി. മ്യൂസിയത്തിന്‍റെ വെന്‍റിലേറ്റര്‍ തകര്‍താണ് മോഷ്ടക്കാള്‍ അകത്തു കടന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണ ആരംഭിച്ചു.
https://www.facebook.com/Malayalivartha






















