സൈനികർ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്

സൈനികർ സോഷ്യല്‍ മീഡിയയില്‍ സജജീവമാകുന്നതിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതും തടയാനാകില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. എന്നാൽ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്ന് മുൻപ് സൈനികരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഫലവത്തായില്ലന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോൾ അച്ചടക്കം പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. സൈനികരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സൈനികര്‍ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ സൈനികരുടെ സോഷ്യല്‍ മീഡിയകളുടെ ഉപയോഗത്തെ സര്‍ക്കാര്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്നുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha
























