ദേശീയ പുരസ്കാരം നേടിയ അധ്യാപകർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; പുരസ്കാരങ്ങള്‍ നാളെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിതരണം ചെയ്യും

അധ്യാപക പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നേ ദേശിയ പുരസ്കാരം നേടിയ അധ്യാപകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. അധ്യാപക ദിനത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ആയിരുന്നു പ്രധാന മന്ത്രിയുടെ അനുമോദനം.
അധ്യാപക ദിനമായ ബുധനാഴ്ച ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവാണ് അധ്യാപകർക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത്. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ ചൊവ്വാഴ്ച തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു.
അതേസമയം കര്‍ശന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇത്തവണ പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത് 45 പേരെയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരസ്കാര ജേതാക്കളുടെ എണ്ണം 300 ല്‍ അധികമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ കഴിഞ്ഞ മാസം സ്വതന്ത്ര സമിതിയുടെ മുന്നില്‍ വിഷയാവതരണം നടത്തിയിരുന്നു.
പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും തന്നെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെട്ട സ്വതന്ത്ര ജൂറിയുടെ മുന്നിലെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച 6,692 അപേക്ഷകളില്‍ നിന്ന് ഓരോ ജില്ലയില്‍ നിന്നായി മൂന്നു പേരെ വീതം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. അതിന് സേഷം 152 അപേക്ഷകളാണ് സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍പ്പാക്കി അയച്ചത്. ഇതില്‍ നിന്നാണ് 45 പേരെ തെരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha
























