മുംബൈയിലെ ജോഗേശ്വരിയില്‍ ലക്ഷകണക്കിന് രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി വിദേശി പോലീസിന്റെ പിടിയില്‍

മുംബൈയില്‍ ലക്ഷകണക്കിന് രൂപയുടെ കൊക്കെയ്‌നുമായി വിദേശി പിടിയില്‍. മുംബൈയിലെ ജോഗേശ്വരിയില്‍ 37.76 ലക്ഷം രൂപയുടെ കൊക്കെയ്‌നുമായി നൈജീരിയന്‍ യുവാവ് ഫെമി ഒലിയുവാന്‍ക (29)ആണ് അറസ്റ്റിലായത്.
പ്രദേശത്ത് കൊക്കെയ്ന്‍ വില്‍പന നടത്തിവരുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്. 472 ഗ്രാം മയക്കുമരുന്നും യുവാവില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha
























