ജയില്‍ വാര്‍ഡില്‍ നിന്ന് മാറണമെന്ന് ലാലു;നായ്ക്കളുടെ കുരയും കൊതുകു ശല്യവും കാരണം ഉറങ്ങാന്‍ കഴിയുന്നില്ല

എനിക്കിവിടം പറ്റില്ല കരുണകാണിക്കണം. ജയില്‍ ആശുപത്രിയിലെ നിലവിലെ വാര്‍ഡില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നായ്ക്കളുടെ കുരയും കൊതുകു ശല്യവും കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ലാലു ആശുപത്രി അധികൃതര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഇവിടെ നിന്ന് മറ്റൊരു വാര്‍ഡിലേക്ക് മാറ്റം അനുവദിക്കണമെന്നാണ് കത്തില്‍ പറയുന്നത്. പേയിങ് വാര്‍ഡിലേക്ക് മാറണമെന്നാണ് ലാലു പ്രസാദ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ആര്‍ജെഡി അഭിഭാഷകന്‍ ഭോല യാദവ് പറഞ്ഞു. 100 കിടക്കകളുള്ള ഈ വാര്‍ഡില്‍ നിലവില്‍ മൂന്ന് രോഗികള്‍ മാത്രമാണുള്ളത്.
പേയിങ് വാര്‍ഡിലേക്ക് മാറണമെന്നാണ് ലാലു പ്രസാദ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ആര്‍ജെഡി അഭിഭാഷകന്‍ ഭോല യാദവ് പറഞ്ഞു. 100 കിടക്കകളുള്ള ഈ വാര്‍ഡില്‍ നിലവില്‍ മൂന്ന് രോഗികള്‍ മാത്രമാണുള്ളത്. ലാലു പ്രസാദ് യാദവിന്റെ കത്ത് ലഭിച്ചുവെന്നും പരാതി ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായും ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പരാതിയെ തുടര്‍ന്ന് തെരുവുനായ്ക്കളെ ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും കത്തയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























