ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ രണ്ടു ബസുകള്‍ കൂട്ടിയടിച്ച് ഏഴ് മരണം. 10 പേര്‍ക്ക് പരിക്ക്

ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ രണ്ടു ബസുകള്‍ കൂട്ടിയടിച്ച് ഏഴ് മരണം. 10 പേര്‍ക്ക് പരിക്കേറ്റു. അലിഗഡില്‍ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസും യാത്രക്കാുമായി വരികയായിരുന്ന മറ്റൊരുബസുമാണ് കൂട്ടിയിടിച്ചത്.
മദ്രാക് പൊലീസ് സ്‌റ്റേഷന് സമീപമാണ് അപകടം. അപകടത്തില്‍ പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്‌സ തേടിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചരിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ ചികിത്‌സാ സഹായവും നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























