ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യുന്നവർക്ക് കിടിലൻ ഓഫറുമായി റെയിൽവെ... ഐഎസ്‌ആര്‍ടിസി വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യതാൽ പത്ത് ശതമാനം തുക തിരികെ ലഭിക്കും

ഈ ആനുകൂല്യം ലഭ്യമാകണമെങ്കില്‍ റയില്‍വേയുടെ ഐഎസ്‌ആര്‍ടിസി വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യണം. ട്രെയിന്‍ ടിക്കറ്റ്, മൊബിക്വിക്ക്, പേമെന്റ് പ്ലാറ്റ്ഫോം വഴി പണമടയ്ക്കുന്ന സമയത്ത് ക്യാഷ്ബാക്ക് കിട്ടും. ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യുന്ന യാത്രക്കാര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി റെയില്‍വേ. പേമെന്റ് മോഡില്‍ ഇ വാലറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. വാലറ്റ് വിഭാഗത്തില്‍ നിന്നും പേടിഎം, ഫ്രീചാര്‍ജ്ജ്, മൊബിക്വിക് എന്നിവയിലേതെങ്കിലും തെരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്താല്‍ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാകും.
ഓണ്‍ലൈനില്‍ ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് പത്ത് ശതമാനം തുകയാണ് തിരികെ ലഭിക്കുക. റയില്‍വേയുടെ വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്ത് യാത്രയുടെ വിവരങ്ങള്‍ നല്‍കുക.
https://www.facebook.com/Malayalivartha
























