ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു, മൂന്നാംപ്രതിക്ക് ജീവപര്യന്തം

ഹൈദരാബാദ് ഇരട്ട സഫോടനക്കേസിലെ പ്രതികളായ അനിക് ഷഫീക് സൈദ്, മുഹമ്മദ് അക്ബര്‍ ഇസ്മയില്‍ ചൗധരി എന്നിവര്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. മൂന്നാം പ്രതി താരിക് അന്‍ജുമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2007ല്‍ ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തിയ പ്രതികള്‍ക്ക് ഡല്‍ഹിയിലും മറ്റിടങ്ങളിലും അഭയം നല്‍കി എന്നാണ് അന്‍ജുമിനെതിരെ നിലനില്‍ക്കുന്ന കുറ്റം. കേസിലെ മറ്റ് പ്രതികളായ ഫറൂഖ് ഷറഫുദ്ദീന്‍ തര്‍കാഷ്, മുഹമ്മദ് സാദിഖ് ഇസ്രാര്‍ എന്നിവരെ കോടതി വെറുതേ വിട്ടിരുന്നു. എന്നാല്‍ മറ്റ് കേസുകളില്‍ പ്രതികളായതിനാല്‍ ഇവരുടെ ജയില്‍വാസം തുടരും. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ ഇക്ബാല്‍ ഭട്കല്‍, റിയാസ് ഭട്കല്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇവരെ കണ്ടെത്താനായിട്ടില്ല.
2007 ആഗസ്റ്റ് 25നാണ് പൂനെയിലെ കംപ്യൂട്ടര്‍ ഷോപ്പ് ഉടമയായ അനീഖ് ഷഫീഖ്, റിയാസ് ഭട്കല്‍, ഇസ്മയില്‍ ചൗധരി എന്നിവര്‍ ഹൈദരാബാദിലെ വിവിധയിടങ്ങളിലായി ബോംബ് വച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗോകുല്‍ ചാട്ട് ഭക്ഷണശാലയില്‍ നടന്ന സ്‌ഫോടനത്തില്‍ 32 പേരും ലുംബിനി പാര്‍ക്കിലെ തിയേറ്ററില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്. ഇരു സ്‌ഫോടനങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റിന് സമീപമായിരുന്നു. അതേസമയം, കോടതി വിധി അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അനീക്ക് സെയിദിന്റെ അഭിഭാഷകനായ ഗന്ധാം ഗുരുമൂര്‍ത്തി പ്രതികരിച്ചു
"
https://www.facebook.com/Malayalivartha



























