ദൂരദര്‍ശനില്‍ തത്സമയ അഭിമുഖത്തിനിടെ മരണം

ദൂരദര്‍ശന്റെ കശ്മീര്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്ന 'ഗുഡ്‌മോണിങ് കശ്മീര്‍' പരിപാടിയില്‍ അഭിമുഖം നടക്കുന്നതിനിടെ വിദ്യാഭ്യാസ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ റിത ജിതേന്ദ്ര മരണമടഞ്ഞു.
പരിപാടിക്കിടെ പെട്ടെന്ന് ശ്വാസതടസ്സം നേരിട്ട് ബോധം മറയുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി ജമ്മുവിലേക്കു കൊണ്ടുപോയി.
ജമ്മു കശ്മീര്‍ കലാ, സാംസ്‌കാരിക, ഭാഷാ അക്കാദമി മുന്‍ സെക്രട്ടറിയാണ് റിത.
https://www.facebook.com/Malayalivartha



























