പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി ജമ്മുകാശ്മീരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായി ജമ്മുകാശ്മീരും. കാശ്മീരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് വിവരം. ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രളയബാധിതമായ സംസ്ഥാനത്തിന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള സഹായ പ്രവാഹം തുടരുന്നതിനിടെയാണ് കാശ്മീരും ഇതിനൊപ്പം ചേരുന്നത്. ഇതുസംബന്ധിച്ച വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha



























