മുബൈയിലെ വ്യവസായ മേഖലയിലെ കെട്ടിടത്തിന് തീപിടിച്ചു, സംഭവത്തില്‍ ആളപായമില്ല

മഹാരാഷ്ട്രയിലെ മുംബൈയില്‍ വ്യവസായ മേഖലയിലെ കെട്ടിടത്തിന് തീപിടിച്ചു. കിഴക്കന്‍ അന്ധേരിയിലെ മധു വ്യാവസായ മേഖലയിലെ കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല. രാവിലെ പത്തോടെയാണ് തീപിടിത്തമുണ്ടായത്.
നാല് അഗ്‌നിശമനസേനാ വിഭാഗങ്ങളും നാല് വാട്ടര്‍ ടാങ്കുകളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തതിന്റെ കാരണം അറിവായിട്ടില്ല. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha



























