യു.പി.എസ്.സി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റ് തുറക്കുമ്പോൾ കാണുന്നത് കാര്‍ട്ടൂണ്‍ കഥാപാത്രം

തിങ്കളാഴ്ച രാത്രി യു.പി.എസ്.സി വെബ്‌സൈറ്റില്‍ കാര്‍ട്ടൂണ്‍ കഥാപാത്രം ഡൊറമോണെ കണ്ട ഉദ്യോഗാര്‍ത്ഥികള്‍ അക്ഷരാർത്ഥത്തിൽ അന്തം വിട്ടു. പിന്നണിയില്‍ കാര്‍ട്ടൂണിന്റെ ടൈറ്റില്‍ ഗാനവും. കാര്യം മനസിലാകാതെ നിരവധിപേര്‍ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയ വഴി പങ്ക് വെച്ചപ്പോഴാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്.
യു.പി.എസ്.സി യുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.upsc.gov.in തുറക്കുമ്പോള്‍ ഡൊറോമോണിന്റെ ചിത്രവും ഒപ്പം ‘Doraemon– Pick up the call’ എന്ന നിര്‍ദേശവുമാണ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ കാര്‍ട്ടൂണിന്റെ ഹിന്ദിപ്പതിപ്പിലുള്ള ടൈറ്റില്‍ ഗാനവും എത്തി. എന്നാല്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി നോക്കുമ്പോള്‍ ഉടന്‍ തന്നെ ‘The website is under maintenance,’ എന്ന നിർദേശവും സ്ക്രീനിൽ തെളിയും. എങ്കിലും താമസിയാതെ വെബ്‌സൈറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഔദ്യോഗികവൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha


























