ഒടുവിൽ തോൽവി സമ്മതിച്ച് ബി.ജെ.പി; രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ അടിയന്തരമായി ഇടപെടാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

രൂപയുടെ വിലയിടിവും ഇന്ധന വിലവര്‍ധനയുമടക്കമുയര്‍ത്തി സാധാരണക്കാരന്റെ പ്രതിഷേധം കത്തുമ്ബോള്‍ പ്രതിരോധത്തിലായ ബിജെപി റിസര്‍വ് ബാങ്കിന്റെ സഹായം തേടുന്നതായി റിപ്പോര്‍ട്ട്. രൂപയുടെ തകര്‍ച്ചയില്‍ അടിയന്തരമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും തകര്‍ച്ച തുടരുന്നത് രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയ്ക്ക് അപായമണി മുഴക്കിക്കൊണ്ടേയിരിക്കുകയാണ്.
ഡോളറിനെതിരെ ഈ വര്‍ഷം മാത്രം 11.6 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏഷ്യല്‍ തന്നെ ഏറ്റവും മൂല്യം ഇടിഞ്ഞതും ഇന്ത്യന്‍ രൂപയ്ക്കാണ്. നോട്ടുനിരോധനത്തിനുശേഷം മോദിയുടെ അവകാശവാദങ്ങളെല്ലാം ഇന്ത്യയെ സ്വപ്നഭൂമിയാക്കുമെന്നായിരുന്നു. എന്നാല്‍ ഇതൊന്നും നടന്നില്ലെന്നു മാത്രമല്ല നോട്ടുനിരോധനം ലോകപരാജയമാണെന്ന് റിസര്‍വ് ബാങ്കിന്റെ തന്നെ കണക്കുകളിലൂടെ വ്യക്തമാവുകയും ചെയ്തിരുന്നു. ജനരോഷം ശക്തമായതോടെയാണ് ഇതിനെ അതിജീവിക്കാനായി കേന്ദ്രസര്‍ക്കാര്‍ വഴികള്‍ തേടുന്നത്. രൂപയുടെ മൂല്യം ഇടിയാതെ നിലനിര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ആര്‍ബിഐയുമായി കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആശയവിനിമയം നടത്തിയത്. പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി അടക്കമുള്ള നടപടികളാണ് ആലോചനയിലുള്ളത്. ഈ മാസം എല്ലാ ദിവസവും രൂപയുടെ മൂല്യം ഇടിയുന്ന പ്രവണത തുടരുകയാണ്. രൂപയുടെ രക്ഷയ്ക്കായി മെയ് മാസത്തില്‍ 5.8 ബില്യണും ജൂണില്‍ 6.18 ബില്യണും വിദേശ കറന്‍സി ആര്‍ബിഐ വിറ്റഴിക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്നും ഓഹരി വിപണി ആടിയുലയുകയാണ്.
തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.സെന്‍സെക്സ് 509.04 പോയന്റ് നഷ്ടത്തില്‍ 37413.13 ലും നിഫ്റ്റി 150.60 പോയന്റ് താഴ്ന്ന് 11287.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 876 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1811 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അസംസ്‌കൃത എണ്ണവില ഉയരുന്നതും വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളുമാണ് വിപണിയെ ബാധിച്ചത്. രൂപയുടെ മൂല്യമിടിവും വിപണിയെ ആശങ്കയിലാഴ്‌ത്തുകയാണ്.
https://www.facebook.com/Malayalivartha


























