പ്രതിരോധ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് റഫാല്‍ കരാറില്‍ ഒപ്പുവച്ചത്; റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി കുറ്റകരമായ ഇടപെടല്‍ നടത്തിയെന്ന് മുന്‍ ബിജെപി മന്ത്രിമാര്‍

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി കുറ്റകരമായ ഇടപെടല്‍ നടത്തിയെന്ന് മുന്‍ ബിജെപി മന്ത്രിമാരായ അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും. ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്തി ഏകപക്ഷീയമായി പ്രതിരോധ ചട്ടങ്ങളെല്ലാം തന്നെ കാറ്റില്‍ പറത്തിയാണ് റഫാല്‍ കരാറില്‍ ഒപ്പുവച്ചതെന്ന് ഇരുവരും ആരോപിച്ചു.
ഇടപാടില്‍ മോദിയുടെ കുറ്റകരമായ ഇടപെടല്‍ മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ നുണകളുടെ ഒരു വല തന്നെ വിരിച്ചിരിക്കുകയാണെന്നും ഡല്‍ഹി പ്രസ്ക്ലബ് ഓഫ് ഇന്ത്യയില്‍ ഇടത്തിയ പത്രസമ്മേളനത്തില്‍ ഇരുവരും ചൂണ്ടിക്കാട്ടി. മുതിര്‍ന്ന് അഭിഭാഷകന് പ്രശാന്ത് ഭൂഷണും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
റഫാല്‍ ഇടപാട് രാജ്യം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അഴിമതിയാണ്. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ നല്കുന്ന വിശദീകരണങ്ങള്‍ എല്ലാം തന്നെ നുണകള്‍ മാത്രമാണ്. ഒരുപാട് മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നതെന്നും അരുണ്‍ ഷൂരി പറഞ്ഞു. യുപിഎ കാലത്തുണ്ടാക്കിയ കരാര്‍ അട്ടിമറിക്കാന്‍ മോദിക്കു ഒരു തരത്തിലുള്ള അധികാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
റഫാല്‍ ഇടപാടില്‍ സ്വകാര്യ സംരംഭങ്ങള്‍ കൂടി കടന്നുവന്നതോടെ കമ്മീഷന് ഇടപാട് നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. രാജ്യസുരക്ഷയെ കരുതി സ്വകാര്യ വിവരം എന്ന നിലയില്‍ സര്‍ക്കാര്‍ യഥാര്‍ഥ്യം മറച്ചുവയ്ക്കുകയാണ്. അഴിമതി വിരുദ്ധ നിയമത്തിന് ഘടകവിരുദ്ധമായി പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാരും ഇതു മറച്ചു വെക്കാനാണു ശ്രമിക്കുന്നത്. എച്ച്എഎല്ലിനെ ഒഴിവാക്കിയതും വാങ്ങാനുള്ള വിമാനങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയതും രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രശാന്ത് ഭൂഷന് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























