ചാനലുകളിലെ അന്തിചര്‍ച്ചകള്‍ക്ക് കൂച്ച് വിലങ്ങിട്ട് സുപ്രീം കോടതി; ചിലസമയങ്ങളില്‍ മാധ്യമങ്ങള്‍ തീവ്രമായ തലത്തിലേക്കെത്തുന്നു; അത്ര ലളിതമായ കാര്യമല്ലിത്; കേസുകളിലെ മാധ്യമവിചാരണക്കെതിരെ കോടതിയുടെ നിലപാടിങ്ങനെ

കേസുകളിലെ മാധ്യമവിചാരണ അനുവദിക്കാന്‍ കഴിയില്ലെന്നും മാധ്യമങ്ങള്‍ സ്വയം പരിധി നിശ്ചയിക്കണമെന്നും സുപ്രീംകോടതി. മുസാഫര്‍പുരിലെ സംരക്ഷണകേന്ദ്രത്തിലെ ലൈംഗിക പീഡനം റിപ്പോര്‍ട്ടുചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പട്‌ന ഹൈക്കോടതി ഉത്തരവിനെതിരേയുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ഇതോടെ മുഖ്യധാരാ മാധ്യമങ്ങളിലെ അന്തിചര്‍ച്ചകളില്‍ ന്യായാധിപ വേഷമണിഞ്ഞിരിക്കുന്ന അവതാരകന്‍മാരുടെ സ്വയം വിധി ഒഴിവാക്കുകയല്ലാതെ നിവര്‍ത്തിയില്ല എന്ന അവസ്ഥയിലാണ്. ചാനലുകളുടെ റേറ്റിങ്ങ് കൂട്ടാന്‍ വലിയ അദര്‍ശങ്ങള്‍ വിളിച്ചു പറയാനാകില്ല എന്നതാണ് വാസ്ഥവം. ചാനലുകളിലെ വിചാരണക്കെതിരെ നേരത്തേ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെല്ലാം അറുതി വരുത്തുന്ന ഒരു സുപ്രധാന നിരീക്ഷണമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
'അത്ര ലളിതമായ കാര്യമല്ലിത്. ചിലസമയങ്ങളില്‍ മാധ്യമങ്ങള്‍ തീവ്രമായ തലത്തിലേക്കെത്തുന്നു. തോന്നുന്നതുപോലെ വിളിച്ചുപറയാന്‍ പറ്റില്ല. മാധ്യമവിചാരണ പാടില്ല. എവിടെയാണ് വര വരയ്‌ക്കേണ്ടതെന്ന് ഞങ്ങളോട് പറയുക ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയവരുടെ ബെഞ്ച് നിരീക്ഷിച്ചത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കുമേല്‍ ഹൈക്കോടതി സമ്പൂര്‍ണ വിലക്കാണ് ഏര്‍പ്പെടുത്തിയതെന്ന് പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ശേഖര്‍ നഫാഡെ പറഞ്ഞു. എന്തായാലും ഈ വിധിയോടുകൂടി എന്ത് മാറ്റമാണ് മാധ്യമ വിചാരണകള്‍ക്കുണ്ടാകുന്നതെന്ന് കാത്തിരുന്നു തന്നെ കാണണം.
https://www.facebook.com/Malayalivartha


























