ലോകം പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നു; പട്ടിണിക്ക് പ്രധാന കാരണം കലാപങ്ങളും പ്രകൃതി ദുരന്തങ്ങളും; ആറു ലക്ഷത്തോളം കുട്ടികള്‍ കഴിക്കാന്‍ യാതൊന്നും ലഭിക്കാതെ കൊടുംപട്ടിണിയില്‍ ഈ വര്‍ഷം മരിച്ചു വീഴുമെന്നും റിപ്പോര്‍ട്ട്

2030ഓടെ ലോകത്തു നിന്നു പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണു പുതിയ റിപ്പോര്‍ട്ട്. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ഏതാണ്ടെല്ലാ പ്രദേശങ്ങളിലും പട്ടിണിനിരക്ക് വര്‍ധിക്കുകയാണ്. ആകെയുള്ള 82.1 കോടി ജനങ്ങളില്‍ ഒന്‍പതു പേരില്‍ ഒരാളെന്ന കണക്കില്‍ 2017ല്‍ പട്ടിണിയിലായിരുന്നെന്നാണ് സ്‌റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രിഷ്യന്‍ ഇന്‍ ദ് വേള്‍ഡ് 2018 റിപ്പോര്‍ട്ട്. അതേസമയം ലോകത്താകെ 67.2 കോടി മുതിര്‍ന്നവര്‍ പൊണ്ണത്തടിയന്മാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതായത് എട്ടു പേരെയെടുത്താല്‍ അതില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്കു പൊണ്ണത്തടിയുണ്ട്. 2014ല്‍ ഇത് 60 കോടിയായിരുന്നു.
പട്ടിണി കുറയ്ക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ 2030ല്‍ ലക്ഷ്യം കാണുകയെന്നതിനെപ്പറ്റി പ്രതീക്ഷ പോലും വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ലാണ് യുഎന്‍ അംഗരാജ്യങ്ങള്‍ ഇതുസംബന്ധിച്ച ലക്ഷ്യങ്ങള്‍ തയാറാക്കിയത്. ഒരു ദശാബ്ദക്കാലത്തോളം പട്ടിണിനിരക്ക് കുറഞ്ഞു വന്നിരുന്നെങ്കിലും തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇപ്പോള്‍ നിരക്ക് വര്‍ധിച്ചിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ കൂടുതല്‍ ദുരന്തങ്ങളായിരിക്കും കാത്തിരിക്കുന്നതെന്നും സിന്‍ഡി പറഞ്ഞു.
2017ല്‍ 51 രാജ്യങ്ങളിലെ 12.4 കോടി ജനങ്ങളാണ് കലാപങ്ങളും പ്രകൃതി ദുരന്തങ്ങളും കാരണം പട്ടിണിയിലായത്. കലാപങ്ങളുടെ പേരില്‍ പല രാജ്യങ്ങളും ഇപ്പോഴും പട്ടിണി തുടരുന്നു. കലാപം തുടരുന്ന യെമന്‍, സൊമാലിയ, സൗത്ത് സുഡാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കാലാവസ്ഥാ ദുരന്തങ്ങളും തിരിച്ചടിയുണ്ടാക്കി. വരള്‍ച്ചയും വെള്ളപ്പൊക്കവും പോലുള്ള പ്രശ്‌നങ്ങള്‍ ഈ രാജ്യങ്ങളില്‍ ഒന്നോ രണ്ടോ തവണയാണുണ്ടായത്.
ഏറെ വിശമകരമായ റിപ്പോര്‍ട്ട് യുദ്ധമേഖലകളിലെ ആറു ലക്ഷത്തോളം കുട്ടികള്‍ കഴിക്കാന്‍ യാതൊന്നും ലഭിക്കാതെ കൊടുംപട്ടിണി കാരണം ഈ വര്‍ഷം അവസാനത്തോടെ മരിച്ചു വീഴുമെന്ന 'സേവ് ദ് ചില്‍ഡ്രന്‍' സന്നദ്ധ സംഘടനയുടെ അടുത്തിടെ പുറത്തുവന്നിരുന്നു. ഇവിടേക്കു സഹായം എത്താത്തതും യുദ്ധത്തിനു കാരണക്കാരായവര്‍ ഇവിടേക്ക് ഭക്ഷ്യവസ്തുക്കളെത്താതെ തടയുന്നതുമാണു കാരണം. തെക്കേ അമേരിക്കയില്‍ എന്നാല്‍ സ്ഥിതി വ്യത്യസ്തമാണ്. ക്രൂഡ് ഓയില്‍ പോലെ, പ്രദേശത്തു നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങളില്‍ ഇടിവു സംഭവിച്ചതാണു പട്ടിണിയിലേക്കു നയിച്ചത്. ഭക്ഷണമില്ലാത്തതിനെത്തുടര്‍ന്ന് വെനസ്വേലയില്‍ നിന്നു മാത്രം 23 ലക്ഷം ജനങ്ങളാണ് ജൂണ്‍ മുതല്‍ പലായനം ചെയ്തത്.
https://www.facebook.com/Malayalivartha


























