അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയില്‍ ചാവേര്‍ സ്‌ഫോടനം, 32 പേര്‍ കൊല്ലപ്പെട്ടു, 130 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയില്‍ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കേറ്റു. നന്‍ഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു ആക്രമണം.
അച്ചിന്‍ ജില്ലാ പോലീസ് മേധാവിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് ഇടയില്‍ കടന്ന ചാവേറാണ് പൊട്ടിത്തെറിച്ചത്. പോലീസ് കമാന്‍ഡറുടെ രാജി ആവശ്യപ്പെട്ടായിരുന്നു ആളുകള്‍ തടിച്ചു കൂടിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല
https://www.facebook.com/Malayalivartha


























