പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരുന്ന മോദിയുടെ കൂറ്റന്‍ ചിത്രൽ കറുത്ത മഷിയൊഴിച്ചു ; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂറ്റന്‍ ചിത്രൽ കറുത്ത മഷിയൊഴിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. പ്രധാനമന്ത്രിയുടെ ചിത്രത്തെ അപമാനിച്ച കുറ്റത്തിനാണ് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവഹേളിക്കാന്‍ ശ്രമിച്ചുവെന്നാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു പെട്രോള്‍ പമ്പിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പാര്‍ട്ടി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് പെട്രോള്‍ പമ്പില്‍ സംഭവം ഉണ്ടായത്.
https://www.facebook.com/Malayalivartha


























