കണ്ണൂര്‍,കരുണ ഓര്‍ഡിനന്‍സ് റദ്ദാക്കി, സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്തുത ഓര്‍ഡിനന്‍സുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്തുത ഓര്‍ഡിനന്‍സുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കോടതികളുടെ അധികാരത്തില്‍ ഇടപെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കോടതി വിധിന്യായത്തില്‍ കുറ്റപ്പെടുത്തി
ക്രമവിരുദ്ധമായി എം.ബി.ബി.എസ് സീറ്റ് നേടിയവരെ സംരംക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് കോടതി നിരീക്ഷിച്ചു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ ഹൈക്കോടതി മുതല്‍ സുപ്രിം കോടതി വരെ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ സുപ്രിം കോടതി റദ്ദാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് പ്രവേശന മേല്‍നോട്ട സമിതി അറിയാതെ നടത്തിയ പ്രവേശനത്തിന് അനുകൂലമായി നിലപാടെടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.
" "
https://www.facebook.com/Malayalivartha


























