സംസ്ഥാനത്തെ തൊഴില്‍രഹിതര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

സംസ്ഥാനത്ത് തൊഴില്‍ ഇല്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. യുവ നെസ്റ്റം പദ്ധതിയുടെ ഭാഗമായാണ് പണം നല്‍കുന്നത്. ഒക്ടോബര്‍ രണ്ടിന് പദ്ധതിക്കു തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുവാക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യുവാക്കളുടെ കഴിവ് വര്‍ധിപ്പിക്കുക, സ്വയം തൊഴിലിന് അവസരങ്ങള്‍ സൃഷ്ടിക്കുക ഇതിലുടെ യുവാക്കളെ പ്രയോജനപ്പെടുത്തി സമ്പദ്‌വ്യവസ്ഥയുടെ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്ത് ലക്ഷം യുവാക്കള്‍ക്കാണ് സര്‍ക്കാര്‍ വിദഗ്ധ പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ പുതിയ തൊഴില്‍ അവസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സിംഗപ്പൂര്‍, ജര്‍മനി, യുകെ എന്നിവരുടെ പങ്കാളിത്തതോടെയാണ് പരിശീലനം നല്‍കുന്നതെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha


























