സിഗ്‌നല്‍ സംവിധാനത്തില്‍ തടസം നേരിട്ടതിനെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ചെന്നൈ മെട്രോ റെയില്‍ ഗതാഗതം തടസപ്പെട്ടു

സിഗ്‌നല്‍ സംവിധാനത്തില്‍ തടസം നേരിട്ടതിനെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ചെന്നൈ മെട്രോ റെയില്‍ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് സിഗ്‌നല്‍ സംവിധാനത്തില്‍ വീണ്ടും തടസം നേരിട്ടത്. ഇതേത്തുടര്‍ന്ന് ട്രെയിനുകള്‍ 2530 കിലോമീറ്റര്‍ വേഗതയിലാണ് ഓടുന്നത്. അതോടെ ട്രെയിനുകള്‍ 25 മിനിറ്റ് വൈകിയാണ് ഓടുന്നത്.
ചില സ്ഥലങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിടേണ്ടിയും വന്നു. കസ്റ്റമര്‍കെയര്‍, ഹെല്‍പ്‌ലൈന്‍ നമ്പരുകളിലും തടസം നേരിട്ടു. അതേസമയം പ്രശ്‌നം വേഗത്തില്‍ പരിഹരിച്ചെന്നാണ് ചെന്നൈ മെട്രോ റെയില്‍ അധികൃതര്‍ വ്യക്തമാക്കിയത്. ചൊവ്വാഴ്ച രാത്രിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























