മുഖം കല്ലുകള്‍ കൊണ്ടിടിച്ച് വികൃതമാക്കി... പോസ്റ്റ് മോര്‍ട്ടത്തിനിടയില്‍ യുവതിയുടെ ശരീരത്തില്‍ കുറിച്ചിരുന്ന രണ്ടു നമ്പരുകൾ നിർണായകമായി; അന്യമതസ്ഥനെ പ്രണയിച്ച യുവതിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊന്നു

കഴിഞ്ഞ മാസം 31 ന് സമീപത്തുള്ള കൃഷിയിടത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹത്തിന്‍റെ മുഖം കല്ലുകള്‍ കൊണ്ടിടിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനിടയില്‍ യുവതിയുടെ ശരീരത്തില്‍ കുറിച്ചിരുന്ന രണ്ടു നമ്പരുകളാണ് പൊലീസിന് പ്രതികളെ പിടികൂടാന്‍ സഹായകമായത്.
ഈ നമ്പരുകളുടെ സഹായത്തോടെ പൊലീസ് കാമുകനെ കണ്ടെത്തുകയും ഇയാളില്‍ നിന്ന് യുവതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മനസിലാക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും പിടിയിലാകുന്നത്. കയറുപയോഗിച്ചാണ് കൊന്നതിന് ശേഷം യുവതിയുടെ മൃതദേഹം കൃഷിയിടത്തില്‍ ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് കല്ല് ഉപയോഗിച്ച് മുഖം വികൃതമാക്കിയത്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹിന്ദു യുവാവിനെ പ്രണയച്ചതിനാണു അച്ഛനും സഹോദരനും ചേര്‍ന്ന് മുസ്ലിം യുവതിയെ കൊലപ്പെടുത്തിയത്. പശ്ചിമബംഗാളിലാണ് സംഭവം. ബിഹാറിലെ ജമല്‍പുര്‍ സ്വദേശികളായ ഇരുവരെയും കൊല്‍ക്കത്തയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























