വധുവിന് അമിതമായി വാട്‌സ് ആപ്പ് ഉപയോഗിക്കുന്ന ശീലം ഉണ്ടെന്നറിഞ്ഞ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി

ഉത്തര്‍പ്രദേശിലെ അമോറ ജില്ലയില്‍ ഒരു യുവതിയുടെ വിവാഹം മുടങ്ങി. പ്രതിശ്രുത വധുവിന്റെ അമിത വാട്‌സ് ആപ്പ് ഉപയോഗത്തെത്തുടര്‍ന്നാണ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നാണ് പറയപ്പെടുന്നത്.
വിവാഹ ദിവസം വരനും കൂട്ടരും എത്താന്‍ വൈകിയതിനേത്തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് വരന്‍ അറിയിച്ചത്.
വധു അമിതമായി വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുവെന്നും തന്റെ ബന്ധുക്കള്‍ക്ക് വിവാഹത്തിനു മുന്നേ തന്നെ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയെന്നും വരനും ബന്ധുക്കളും അറിയിച്ചെന്നാണ് വിവരം.
എന്നാല്‍, വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നല്‍കാന്‍ വൈകിയതാണ് അവര്‍ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നും വധുവിന്റെ പിതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ അഞ്ചിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വധുവിന്റെ പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























