ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന് രാജിവച്ചു ; ചികിത്സക്ക് ശേഷം തിരികെ വരുന്ന അജയ് മാക്കൻ പി.സി.സിയുടെ ചുമതല വഹിക്കുമെന്ന് കോൺഗ്രസ് ഔദ്യോഗിക വിശദീകരണം
ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന് രാജിവച്ചു. അനാരോഗ്യം കണക്കിലെടുത്താണ് താന്‍ രാജി വയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അജയ് മാക്കന്. അജയ് മാക്കന് പകരം പി.സി.സിയുടെ ചുമതല മുതിർന്ന നേതാവും ഡൽഹിയുടെ ചുമതലയുള്ള പി.സി ചാക്കോയ്ക്ക് കൈമാറി.
കഴിഞ്ഞ ആഴ്ച അജയ് മാക്കന് തന്റെ രാജിയെ കുറിച്ചുള്ള തീരുമാനം രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പി.സി.സി അധ്യക്ഷ പദം രാജിവെക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അജയ് മാക്കൻ അറിയിച്ചെങ്കിലും പാർട്ടി അംഗീകരിച്ചില്ല. ചികിത്സക്ക് ശേഷം തിരികെ വരുന്ന അജയ് മാക്കൻ തുടർന്ന് പി.സി.സിയുടെ ചുമതല വഹിക്കുമെന്ന് കോൺഗ്രസ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം.
മുന്‍ പാര്‍ലമെന്റ് അംഗമായ അജയ് മാക്കന് 2015 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്തുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് അര്‍വിന്ദ് സിംഗ് ലവ്ലിയെ മാറ്റിയാണ് അജയ് മാക്കന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്.
https://www.facebook.com/Malayalivartha