ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് നമോആപ്പ് പ്രധാന ആയുധമാക്കി ബിജെപി; കോഫി മഗ്, ടീ ഷര്‍ട്ട്, നോട്ടുബുക്ക്, തൊപ്പി, പേന തുടങ്ങി ഫ്രിഡ്ജ് മാഗ്നെറ്റ് വരെ ആപ്പിലൂടെ വിറ്റഴിക്കാനും പദ്ധതി
പുറത്തിറങ്ങിയതുമുതല്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിഏറ്റുവാങ്ങേണ്ടിവന്ന ഒരു ആപ്ലിക്കേഷനാണ് നരേന്ദ്ര മോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പ്. ഇതിലൂടെ വ്യക്തികളുടെയും അവരുടെ ബന്ധുക്കളുടെയും വിഡിയോകളും കോളുകളും ചോര്‍ത്തുന്നുവെന്ന അരോപണങ്ങളും ഉയര്‍ന്നിരുന്നു എന്നാല്‍ 2019 ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നമോ അപ്പിനെ പ്രധാന ആയുധമായി ഉപയോഗിക്കുകയാണ് ബിജെപി. ഈ ആപ്ലിക്കേഷനിലൂടെ കോഫി മഗ്, ടീ ഷര്‍ട്ട്, നോട്ടുബുക്ക്, തൊപ്പി, പേന തുടങ്ങി ഫ്രിഡ്ജ് മാഗ്നെറ്റ് വരെ ലഭിക്കും. ഇതിന്റെ പ്രത്യേകത എന്തെന്നാല്‍ എല്ലാത്തിലും മോദി മയംമാണ്. ലോക് സഭാ ഇലക്ഷന് ഇത് മുതല്‍കൂട്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നമോ ആപ്പിലൂടെ ടീഷര്‍ട്ടും കപ്പും അടക്കമുള്ളവ വില്ക്കാന് ബിജെപി. വില്പനയിലൂടെ ലഭിക്കുന്ന പണം ഗംഗാ ശുചീകരണ പദ്ധതി ഫണ്ടിലേക്ക് നല്‍കുമെന്നാണ് പ്രചരണത്തിന് പുതുവഴി തേടുന്ന ബിജെപിയുടെ വാഗ്ദാനം.
കോഫി മഗ്, ടീ ഷര്‍ട്ട്, നോട്ടുബുക്ക്, തൊപ്പി, പേന തുടങ്ങി ഫ്രിഡ്ജ് മാഗ്നെറ്റ് വരെ നമോ ആപ്പിലൂടെ വിറ്റഴിക്കാനാണ് പദ്ധതി. 'മേക്ക് ഇന്‍ ഇന്ത്യ', 'ബേഠി ബച്ചാവോ ബേഠി പഠാവോ' തുടങ്ങിയവ പ്രിന്റ് ചെയ്തവയായിരിക്കും ഇവയോരോന്നും. നമോ എഗെയ്ന്, നമോ നമ എന്നൊക്കെയെഴുതിയ ടീഷര്‍ട്ടുകളും വില്പനയ്ക്കുണ്ട്.
ടീഷര്‍ട്ടിന് 199 രൂപ മുതലാണ് വില ഈടാക്കുക. മോദി എഗെയ്ന് എന്നെഴുതിയിട്ടുള്ള കോഫി മഗുകള്‍ക്ക് ജോഡിക്ക് 150 രൂപ വില നല്‍കണം.
https://www.facebook.com/Malayalivartha