ഹരിയാന പോലീസില്‍ വന്‍ അഴിച്ചുപണി. 41 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
ഹരിയാന പോലീസില്‍ വന്‍ അഴിച്ചുപണി. 41 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഡിഎസ്പി മുതലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. കഴിഞ്ഞ ദിവസം ഹരിയാനയില്‍ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ റവാരിയിലെ ഡിഎസ്പിയെയും സ്ഥലംമാറ്റി. റവാരി ഡിഎസ്പി സുരേഷ് കുമാറിനെ ഝജ്ജര്‍ ഡിഎസ്പിയായി നിയമിച്ചു.
കൂട്ടമാനഭംഗത്തിനു പിന്നാലെ റവാരിയിലെ എസ്പിയെയും സ്ഥലംമാറ്റിയിരുന്നു. രാജേഷ് ദുഗലിനെയാണ് സ്ഥലംമാറ്റിയത്. രാജേഷിനു പകരം രാഹുല്‍ ശര്‍മയെ പുതിയ എസ്പിയായി നിയമിച്ചിരുന്നു. അതേസമയം പഞ്ചകുല എസിപി അദര്ദീപ് സിംഗിനെ ജിന്‍ഡ് ഡിഎസ്പിയായും നിയമിച്ചു.
https://www.facebook.com/Malayalivartha