Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

മല്യയെ നൈസായി ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാര്‍; എല്ലാ കള്ളന്‍മാര്‍ക്കും കേന്ദ്രം കുടപിടിക്കുന്നു

20 SEPTEMBER 2018 12:42 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നിലപാടുകളും നയങ്ങളും അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു. ധനമന്ത്രിയാണ് ഇന്ധനവില കുറക്കേണ്ടതെന്ന നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം മന്ത്രിസഭയുടെ ഐക്യം കൂടി കാണിക്കുന്നതാണ്. ഇന്ധനവിലയുടെ കടുപ്പം കൂടുതലെന്ന് മന്ത്രിമാര്‍ സമ്മതിച്ചുതുടങ്ങിയെന്ന് സാരം. ജനം ജീവിക്കാന്‍ പൊറുതിമുട്ടുകയാണ്. മന്ത്രിമാര്‍ സുഖത്തിലും. ലോകം കണ്ട ഏറ്റവും വലിയ കുംഭകോണം യുദ്ധവിമാനങ്ങളുടെ അവിഹിത ഇടപാടിലൂടെ പുറത്തുവന്നതിനോടൊപ്പം തന്നെയാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ വിജയ്മല്യ എന്ന കൊടും കുറ്റവാളിക്ക് രാജ്യം വിടാന്‍ ഒത്താശ ചെയ്തുവെന്ന വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്. കിങ്ഫിഷര്‍ വ്യവസായ സ്ഥാപന ഉടമയും ബി.ജെ.പി മുന്‍ രാജ്യസഭാംഗവുമായ മല്യയുടെ പാര്‍ട്ടി ബന്ധം മുമ്പുതന്നെ വ്യക്തമായിരുന്നെങ്കിലും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തി രാജ്യംവിട്ട ഇയാള്‍ക്ക് അതേ ബി.ജെ.പി സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തുകൊടുത്തതായി മല്യ തന്നെയാണിപ്പോള്‍ ലോകത്തിനു മുമ്പാകെ വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവുംവലിയ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ പ്രധാനമന്ത്രിയും കൂട്ടരും ഇതിനുവേണ്ടി ദുരുപയോഗപ്പെടുത്തിയതായാണ് വിവരം.ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന വിജയ്മല്യ താന്‍ ഇന്ത്യ വിടുന്നതിനുമുമ്പ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ നേരില്‍ കണ്ടതായി കഴിഞ്ഞയാഴ്ചയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായി വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍വെച്ചായിരുന്നു ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് മല്യ അവകാശപ്പെട്ടത്. എന്നാല്‍ ഇത് രായ്ക്കുരാമാനം നിഷേധിക്കാന്‍ തയ്യാറായ മന്ത്രി ജെയ്റ്റ്‌ലിയുടെ വാദം പക്ഷേ വിചിത്രമായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരമായിരുന്നില്ല കൂടിക്കാഴ്ച എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. ഇത് തെളിയിക്കുന്നത് പ്രധാനമന്ത്രിയുടെ അടുത്ത വിശ്വസ്ഥനായ ജെയ്റ്റ്‌ലിയുടെ കൂടിക്കാഴ്ച പ്രധാനമന്ത്രിക്കുകൂടി വേണ്ടിയായിരുന്നുവെന്നാണ്.
രാജ്യത്തെ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യക്ക് വ്യവസായി എന്ന നിലയില്‍ ആറായിരം കോടി വായ്പ അനുവദിച്ചത്. ഇത് തരപ്പെടുത്തിക്കൊടുത്തതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരും പ്രത്യേകിച്ച് കേന്ദ്ര ധനകാര്യമന്ത്രിയുമായിരുന്നുവെന്നതിന് നേരത്തെതന്നെ തെളിവുകളുണ്ടായിരുന്നു. വായ്പ തിരിച്ചടക്കാതെ ഒന്‍പതിനായിരം കോടിയുടെ ബാധ്യതയാണ് മല്യ വരുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള പൊതുമേഖലാ ബാങ്കുകളാണ് ഇത്രയും വലിയ തുക വായ്പയായി വിവാദ വ്യവസായിക്ക് കൊടുത്തത്. ഇതില്‍ ഒന്നാം സ്ഥാനത്ത് ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ തലപ്പത്തിരിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇവര്‍ മാത്രം നല്‍കിയത് 1,600 കോടിയാണ്. അടുത്തിടെയാണ് മോദി സര്‍ക്കാര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രാജ്യത്തെ മറ്റ് പൊതുമേഖലാബാങ്കുകളെ ലയിപ്പിച്ച് കുത്തകയാക്കിയത്. വന്‍ മുതല്‍മുടക്കും നിക്ഷേപവും ലാക്കാക്കി ഇത്തരം വ്യവസായികള്‍ക്ക് യഥേഷ്ടം പണം വായ്പയായും മറ്റും അനുവദിക്കുകയും പിന്നീട് അവരെ രക്ഷപ്പെടാന്‍ സഹായിക്കുകയുമാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഗൂഢലക്ഷ്യമെന്ന തിരിച്ചറിവാണ് രാജ്യത്തെ ജനങ്ങള്‍ക്കിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ വിറളിപിടിച്ച പോത്തിന്റെ ഗതിയാണിപ്പോള്‍ കേന്ദ്ര ഭരണകക്ഷിക്ക്. നീരവ് മോഡിയുടെ രക്ഷപെടലിനും സര്‍ക്കാര്‍ കുടപിടിച്ചു. ആ തട്ടിപ്പുകാര്‍ക്ക് പേരിലും സാമ്യം നീരവ് മോദി, നരേന്ദ്രമോദി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (5 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (5 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (5 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (5 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (5 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (5 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (5 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (6 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (6 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (6 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (7 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (7 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (7 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (7 hours ago)

Malayali Vartha Recommends