ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി

ഇരുചക്ര വാഹനങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ക്കു പുറമേ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. ചെന്നൈ കൊരട്ടൂര്‍ കെ.കെ. രാജേന്ദ്രന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ് വിധി. ഹെല്‍മറ്റ് ധരിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കോടതി ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് കോടതി ആവശ്യപ്പെട്ടു.
കാറുകളിലും മറ്റും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം. ഒക്‌ടോബര്‍ 23നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha
























