തെളിവുകളില്ലാതെ റഫാല്‍ ഇടപാടിന്റെ പേരില്‍ സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്

തെളിവുകളില്ലാതെ റഫാല്‍ ഇടപാടിന്റെ പേരില്‍ സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദിനെ ഉദ്ധരിച്ചു വന്ന മാധ്യമ വര്‍ത്തകളുടെ സത്യാവസ്ഥ പരിശോധിച്ചാല്‍ യഥാര്‍ഥ്യം വെളിപ്പെടും. വിഷയത്തില്‍ സര്‍ക്കാര്‍ ഒരു വിശദീകരണം ഇതിനോടകം ഇറക്കിയിട്ടുണ്ട്. ഒളാന്ദിനെ ഉദ്ധരിച്ചു വന്ന മാധ്യമ വാര്‍ത്ത പരിശോധിച്ചു വരികയാണ്. അതിന്റെ സത്യാവസ്ഥ യാഥാര്‍ഥ്യം പുറത്തു കൊണ്ടുവരുമെന്നും രാജ്നാഥ് സിംഗ് പ്രതികരിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് നാലുവട്ടം ചിന്തിക്കണമെന്നും രാജ്നാഥ് മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha

























